സൗജന്യ ഗര്‍ഭാശയ രോഗനിര്‍ണയ ക്യാമ്പ്
12:20 AM Mar 31, 2023 | Deepika.com
കൊച്ചി: എറണാകുളം സ്പെഷലിസ്റ്റ്സ് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഡോ. ആനിജോയിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ വൈകിട്ട് മൂന്നു മുതല്‍ അഞ്ചുവരെ ഗര്‍ഭാശയ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ സ്തനങ്ങളുടെ അസുഖങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള പരിശോധന, ഗര്‍ഭാശയമുഴകള്‍, പോളിസിസ്റ്റിക് ഓവറി, അണ്ഡാശയ സിസ്റ്റുകള്‍, മാസമുറവൈകല്യങ്ങള്, അമിതവേദനയുള്ള ആര്‍ത്തവം, അമിതരക്തസ്രാവം, വന്ധ്യത, എന്‍ഡോമെട്രിയോസിസ്, ഗര്‍ഭാശയം പുറത്തോട്ട് ഇറങ്ങിവരിക എന്നിവയ്ക്കുള്ള പരിശോധനയും ചികിത്സയും നടത്തും. രജിസ്ട്രേഷനും കണ്‍സള്‍ട്ടേഷനും സൗജന്യമാണ്. ലാബ് പരിശോധനകളും അള്‍ട്രാസൗണ്ട് സ്കാനിങ്ങും ആവശ്യമായ സര്‍ജറികളും 50 ശതമാനം ഇളവില്‍ ചെയ്തുകൊടുക്കും. സ്പെഷലിസ്റ്റ്സ് ആശുപത്രിയുടെ 40-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായിട്ടാണ് ക്യാമ്പ്. മുന്‍കൂര്‍ ഫോണ്‍: 0484 2887800.