പറവൂര്‍: മുസിരിസ് ഫ്ലവര്‍ ഷോ നാളെ മുതല്‍ 16 വരെ നോര്‍ത്ത് പറവൂര്‍ ചേന്ദമംഗലം ജംഗ്ഷനില്‍ ഷഫാസ് തിയേറ്ററിന് സമീപം നടക്കും. നാളെ രാവിലെ 11ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഫ്ലവര്‍ ഷോ ഉദ്ഘാടനം ചെയ്യും. ദിവസേന രാവിലെ 11 ന് മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രദര്‍ശനം.വിദേശരാജ്യങ്ങളില്‍ നിന്നുള്ള പുഷ്പങ്ങള്‍ ഉള്‍പ്പെടെ വിവിധയിനം ചെടികളും മരുഭൂമിയില്‍ വളരുന്ന കള്ളിമുള്‍ ചെടികളും (കാറ്റക്സ്) പ്രദര്‍ശിപ്പിക്കും.
പുരാതന കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം, ഫ്ളോറല്‍ സ്റ്റാളുകള്‍, ഗൃഹോപകരണ മേള, ഭക്ഷ്യ മേള, റോബോട്ടിക് ഷോ, പെറ്റ് ഷോ, കണ്‍സ്യൂമര്‍ ഷോ, മോട്ടോര്‍ ഷോ, കിഡ്സ് സോണ്‍, ഡോഗ് ഷോ എന്നിവയും ഫ്ലവര്‍ ഷോയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഫാമിലി ഗെയിം ഷോ എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
മുസിരിസ് ഫ്ലവര്‍ ഷോ നാളെ മുതല്‍
12:20 AM Mar 31, 2023 | Deepika.com