കൊച്ചി: എറണാകുളം ജനറൽ ആശുപത്രി കാൻസർ വാർഡിൽ ജീവൻ രക്ഷാ ചാരിറ്റി ആൻഡ് സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർധനരായ കാൻസർ രോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ വിതരണം ചെയ്തു. അരലക്ഷം രൂപയുടെ മരുന്നുകളാണ് നൽകിയത്.
പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ മരുന്നുകൾ ഹോസ്പിറ്റൽ കാൻസർ വിഭാഗം മേധാവി ഡോ. ബാലമുരളീകൃഷ്ണക്ക് കൈമാറി. പ്രസിഡന്റ് അഡ്വ. ജോർജ് ജോസഫ് മാപ്പിളപറന്പിൽ അധ്യക്ഷത വഹിച്ചു. ഡോ. രഘുത്തമൻ, പ്രഫ. ഗീതകുമാരി, പി.എസ്. അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു.
സിസിടിവി ദൃശ്യങ്ങള്‍
കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: പനമ്പിള്ളി നഗര്‍ ശ്രീ മഹാവീര്‍ ദിഗംബര്‍ ജൈന ക്ഷേത്രത്തിലെ മോഷണക്കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് എറണാകുളം സൗത്ത് പോലീസ് അന്വേഷണം തുടങ്ങി. വിഗ്രഹം വയ്ക്കുന്ന വെള്ളിയില്‍ തീര്‍ത്ത സിംഹാസനങ്ങളും അഭിഷേകം ചെയ്യുന്ന പാത്രങ്ങളും ഉള്‍പ്പെടെ 12 ലക്ഷം രൂപയുടെ വസ്തുക്കളാണ് മോഷണം പോയത്.
ക്ഷേത്ര പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. അതിനാല്‍ വിരലടയാളത്തിന്റെ പരിശോധനാ ഫലത്തിനായി പോലീസ് കാത്തിരിക്കുകയാണ്.
ജനറൽ ആശുപത്രിയിൽ സൗജന്യ മരുന്നു വിതരണം
12:20 AM Mar 31, 2023 | Deepika.com