മൂവാറ്റുപുഴ : രണ്ടാർ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റായി പി.എസ്. സൈനുദീനെ നാലാം തവണയും തെരഞ്ഞെടുത്തു. ഡയറി ഫാം ഇൻസ്ട്രക്ടർ ആതിര ചന്ദ് വരണാധികാരിയായിരുന്നു.
വൈസ് പ്രസിഡന്റായി ലൈസ ഇമ്മാനുവലിനേയും ഡയറക്ടർ ബോർഡംഗങ്ങളായി ആർ.എ. സെബാസ്റ്റ്യൻ, കെ.എം. സിദ്ദീഖ്, കുര്യാച്ചൻ ജോർജ്, കെ.പി. മുഹമ്മദ്, റെജി ചെറിയാൻ, ശ്രീദേവി മോഹനൻ എന്നിവരെയും തെരഞ്ഞെടുത്തു. തുടർന്ന് നടന്ന യോഗത്തിൽ പി.എസ്. സൈനുദ്ദീനെ ആർ.എ. സെബാസ്റ്റ്യൻ ഷാളണിയിച്ച് ആദരിച്ചു.
കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നാൽപ്പതാം വെള്ളി
വാഴക്കുളം : കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ 40-ാം വെള്ളി ആചരണത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം അഞ്ചിന് കുരിശിന്റെ വഴി നടത്തും. കോട്ടറോഡ് കാവുംപടിക്ക് സമീപത്തുനിന്ന് ചെന്പൻമലയിലേയ്ക്ക് നടത്തുന്ന കുരിശിന്റെ വഴി ശുശ്രൂഷകൾക്ക് വികാരി ഫാ. മാനുവൽ പിച്ചളക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ആന്റണി ഞാലിപ്പറന്പിൽ എന്നിവർ നേതൃത്വം നൽകും. മലമുകളിൽ പ്രസംഗം, നേർച്ച വിതരണം എന്നിവയും നടത്തും.
പി.എസ്. സൈനുദീൻ പ്രസിഡന്റ്
12:17 AM Mar 31, 2023 | Deepika.com