ഇലഞ്ഞി : ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ പത്തു മുതൽ കൂത്താട്ടുകുളം ബ്രിയോ കണ്വൻഷൻ സെന്ററിൽ പ്ലസ്ടു വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് പാത്ത് ഫൈൻഡർ സംഘടിപ്പിക്കുന്നു. മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് നയിക്കുന്ന ക്ലാസ് അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് ഇലഞ്ഞി ലയൺസ് ക്ലബ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ നഗരസഭാധ്യക്ഷ വിജയ ശിവൻ, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി പ്രഫ. സാംസണ് തോമസ്, റീജിയണൽ ചെയർപേഴ്സണ്‍ മനോജ് അംബുജാക്ഷൻ, സോണ്‍ ചെയർപേഴ്സണ്‍ മിഥുൻ ജോണ്‍, കരിയർ കണ്‍സൾട്ടന്റ് കെ.ജെ. സുദേവൻ, ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആന്റ് ജൂനിയർ കോളജ് പ്രിൻസിപ്പാൾ ഫാ. ജോണ്‍ എർണ്യാകുളം എന്നിവർ പങ്കെടുക്കും, ഇതോട നുബന്ധിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ ഇലഞ്ഞി ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജെയിംസ് ജോസ്, സെക്രട്ടറി ജോണ്‍ മാത്യു, ട്രഷറർ സന്തോഷ് സണ്ണി, സാലോ ജോർജ്, പി.എ. ജോർജ്, ഷാജി അഗസ്റ്റിൻ ആറ്റുപുറം, കെ.ആർ. രാഹുൽ എന്നിവർ പങ്കെടുത്തു.
കരിയർ ഗൈഡൻസ് ക്ലാസ്
12:17 AM Mar 31, 2023 | Deepika.com