ആലുവ: എറണാകുളം റൂറൽ ജില്ലയിലെ മികച്ച ശിശുസൗഹൃദ പോലീസ് സ്റ്റേഷനായി മൂവാറ്റുപുഴ സ്റ്റേഷനെ തെരഞ്ഞെടുത്തു. അങ്കമാലി, പുത്തൻകുരിശ് സ്റ്റേഷനുകൾ രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. മികച്ച ശിശുക്ഷേമ പോലീസ് ഓഫീസർമാരില്‍ അങ്കമാലി എസ്ഐ വർഗീസ്, ചെങ്ങമനാട് എസ്ഐ ഷാജി, കുറുപ്പംപടി എസ്ഐ റോജി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി.
അസിസ്റ്റന്റ് ശിശുസൗഹൃദ പോലീസ് ഓഫീസർമാരിൽ പുത്തൻകുരിശിലെ എസ്സിപിഒ മിനി അഗസ്റ്റിൻ, മുനമ്പത്തെ എഎസ്ഐ രശ്മി, കുന്നുത്തുനാട്ടിലെ എസ്സിപിഒ ബിന്ദു എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ജില്ലാ പോലീസ് ഓഫീസിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണൽ എസ്പി ടി. ബിജി ജോർജ് ഉപഹാരങ്ങൾ വിതരണം ചെയ്തു. റൂറല്‍ ജില്ലയിൽ 10 ശിശു സൗഹ്യദ പോലീസ് സ്റ്റേഷനുകളാണുള്ളത്.
മൂവാറ്റുപുഴ മികച്ച ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ
12:14 AM Mar 31, 2023 | Deepika.com