കൊച്ചി: പി ആന്‍ഡ് ടി കോളനിയിലുള്ളവരെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട നിര്‍മാണം വൈകുന്നത് ഫണ്ട് അനുവദിക്കുന്നതിലടക്കം ജിസിഡിഎ വരുത്തുന്ന കാലതാമസമാണെന്ന് നിര്‍മാണ കരാര്‍ കമ്പനിയായ തൃശൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഹൈക്കോടതിയില്‍ വിശദീകരണം നല്കി.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന ഹര്‍ജികളില്‍ പി ആന്‍ഡ് ടി കോളനിയിലുള്ളവരെ പുനരധിവസിപ്പിക്കാനുള്ള നടപടികളെക്കുറിച്ച് ഹൈക്കോടതി ആരാഞ്ഞിരുന്നു. ഫോര്‍ട്ടുകൊച്ചി വെസ്റ്റ് രാമേശ്വരത്ത് ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവരെ പുനരധിവസിപ്പിക്കാനുള്ള കെട്ടിടം നിര്‍മിക്കുന്നത്. ഇവിടെ കെട്ടിട നിര്‍മാണം വൈകുന്നത് പി ആന്‍ഡ് ടി കോളനിയുള്ളവരുടെ പുനരധിവാസത്തിന് തിരിച്ചടിയാകുമെന്ന് നേരത്തെ അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം നിര്‍മാണ കരാര്‍ കമ്പനി അഡീഷണല്‍ സ്റ്റേറ്റ്മെന്റ് നല്‍കിയത്.
2021ലാണ് കെട്ടിട നിര്‍മാണം ആരംഭിച്ചത്. കോവിഡ് വ്യാപനവും ലോക്ഡൗണും നിര്‍മാണത്തെ ബാധിച്ചു. വേണ്ടത്ര ജോലിക്കാരെ ലഭിക്കാത്തതും നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യവും തിരിച്ചടിയായി. കെട്ടിട നിര്‍മാണത്തിനുള്ള ബില്ലുകള്‍ മാറി ഫണ്ട് നല്‍കുന്നതിലും വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിലും പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിലും ജിസിഡിഎയുടെ ഭാഗത്ത് കാലതാമസമുണ്ടായി. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രധാന വെല്ലുവിളിയാണിത്.
‘ജിസിഡിഎ വരുത്തുന്ന കാലതാമസം കെട്ടിട നിര്‍മാണം വൈകിക്കുന്നു’
12:14 AM Mar 31, 2023 | Deepika.com