കൊച്ചി: കോര്‍പറേഷന്റെ പ്ലാന്‍ ഫണ്ട് വെട്ടിക്കുറക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ആസൂത്രണ സമിതിക്ക് യുഡിഎഫ് കത്ത് നല്‍കിയെന്ന് മേയര്‍ എം. അനില്‍കുമാര്‍. ഫണ്ട് കുറയ്ക്കുന്നെന്ന് പരാതി പറഞ്ഞിരുന്നവര്‍ ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെടുന്നത് വിചിത്രമാണ്. ഈ വര്‍ഷവും വാര്‍ഷിക പദ്ധതിയില്‍ പണം ആനുപാതികമായി കുറവു വരുത്തിയിട്ടുണ്ട്. അതു പോരായെന്നും നല്‍കാനുള്ള പണം മുഴുവന്‍ ഒറ്റയടിക്ക് പിടിക്കണമെന്നുമാണ് അവരുടെ ആവശ്യം. ഇക്കാര്യത്തില്‍ കൗണ്‍സിലില്‍ വിയോജിപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ആസൂത്രണ സമിതിക്ക് പരാതി നല്‍കിയത്.
ആസൂത്രണ സമിതി ഇതംഗീകരിച്ചാല്‍ കോര്‍പറേഷന്റെ പ്രവര്‍ത്തനം ആകെ താളംതെറ്റും. മേയര്‍ക്കെതിരെ എന്ന പേരില്‍ നടത്തുന്ന സമരം നഗരവികസനത്തിനും നഗരവാസികള്ക്കുമെതിരെയായി മാറിയിരിക്കുകയാണ്. ഇത് സ്വന്തം കുഴി തോണ്ടലാണെന്ന് പ്രതിപക്ഷം തിരിച്ചറിയണമെന്നും മേയര്‍ പറഞ്ഞു.
പ്ലാന്‍ ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ യുഡിഎഫ് ആവശ്യപ്പെട്ടു: മേയര്‍
12:14 AM Mar 31, 2023 | Deepika.com