നാ​ട്ടു​ച​ന്ത പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

11:57 PM Mar 30, 2023 | Deepika.com
ക​ൽ​പ്പ​റ്റ: എ​ൻ​എം​ഡി​സി​യി​ൽ നാ​ട്ടു​ച​ന്ത പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. കൃ​ഷി മു​ൻ മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​ർ സം​രം​ഭ​ക​രും ആ​കു​ന്ന​ത് വ​രു​മാ​നം വ​ർ​ധി​ക്കു​ന്ന​തി​നു ഉ​ത​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ​എം​ഡി​സി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​ജി. ബീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​മ​മ്മൂ​ട്ടി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പി.​ഒ. ബി​ന്ദു, വ​യ​നാ​ട് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് ജോ​ണി പാ​റ്റാ​നി, കേ​ര​ള എ​ഫ്പി​ഒ ക​ണ്‍​സോ​ർ​ഷ്യം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ബു പാ​ലാ​ട്ടി​ൽ, നെ​ക്സ്റ്റോ​ർ ഗ്ലോ​ബ​ൽ ടെ​ക് ഡ​യ​റ​ക്ട​ർ കെ. ​രാ​ജേ​ഷ്, വാ​സു​കി ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ സ​ജി കാ​വ​നാ​ക്കു​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ന​ബാ​ർ​ഡി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ നാ​ട്ടു​ച​ന്ത കോ​വി​ഡി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​ത്. എ​ൻ​എം​ഡി​സി, എ​ഫ്പി​ഒ ക​ണ്‍​സോ​ർ​ഷ്യം, നെ​ക്സ്റ്റോ​ർ ഗ്ലോ​ബ​ൽ ടെ​ക്കി​ന്‍റെ കൃ​ഷി അ​നു​ബ​ന്ധ വി​ഭാ​ഗ​മാ​യ ഫു​ഡ് കെ​യ​ർ ഇ​ന്ത്യ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് നാ​ട്ടു​ച​ന്ത പ്ര​വ​ർ​ത്ത​നം.