യാ​ക്കോ​ബാ​യ സ​ഭ​യു​ടെ സേ​വ​ന പ്ര​തി​ബ​ദ്ധ​ത പ്ര​ശം​സ​നീ​യം: ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ

11:57 PM Mar 30, 2023 | Deepika.com
ന​ല്ലൂ​ർ​നാ​ട്: യാ​ക്കോ​ബാ​യ​സ​ഭ ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ളും പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ പ​റ​ഞ്ഞു. പാ​തി​രി​ച്ചാ​ലി​ൽ മ​ല​ബാ​ർ ഭ​ദ്രാ​സ​നം നി​ർ​മി​ക്കു​ന്ന കൂ​ട് എ​ന്ന പേ​രി​ൽ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി നി​ർ​മി​ക്കു​ന്ന ഗൈ​ഡ​ൻ​സ് സെ​ന്‍റ​റി​ന്‍റെ ശി​ലാ സ്ഥാ​പ​ന ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. ച​ട​ങ്ങി​ൽ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി, എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​ബി. പ്ര​ദീ​പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജം​ഷീ​റ ഷി​ഹാ​ബ്,
ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​ഡോ. മ​ത്താ​യി അ​തി​രം​പു​ഴ, ഫാ. ​ജെ​യിം​സ് ച​ക്കി​ട്ട​ക്കു​ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ. ​വി​ജ​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​വി. വി​ജോ​ൾ, ഭ​ദ്രാ​സ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബേ​ബി വാ​ളാം​ങ്കോ​ട്ട്, ജെ​ക്സ് സെ​ക്ര​ട്ട​റി ഫാ. ​ബേ​ബി ഏ​ലി​യാ​സ്, ട്ര​ഷ​റ​ർ ജോ​ണ്‍​സ​ണ്‍ കോ​ഴാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൂ​ട് ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജു​മോ​ൻ ജേ​ക്ക​ബ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജോ​ണ്‍ ബേ​ബി ന​ന്ദി​യും പ​റ​ഞ്ഞു. ഫാ.​ബേ​ബി പൗ​ലോ​സ് ഓ​ലി​ക്ക​ൽ, ഫാ. ​എ​ൽ​ദോ കൂ​ര​ൻ താ​ഴ​ത്ത് പ​റ​ന്പി​ൽ, കെ.​എം. ഷി​നോ​ജ്, ബി​നു മാ​ടേ​ത്ത്, ബൈ​ജു തൊ​ണ്ടു​ങ്ങ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.