വൈക്കം: സത്യഗ്രഹ സ്മാരക ശതാബ്ദി സ്മരണയില്‍ നിറഞ്ഞ ടി.കെ. മാധവന് നഗറിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗേ പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ചു. പ്രധാനമന്ത്രി മോദി ഭാരതത്തിന്റെ ജനാധിപത്യത്തെ തകര്‍ക്കുകയാണെന്നു ചോദിച്ച ഖാര്‍ഗേ, ബിജെപി രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുകയാണെന്നു കുറ്റപ്പെടുത്തി. മോദി രാജ്യത്തിന്റെ സമ്പത്തെല്ലാം സുഹൃത്തുക്കള്‍ക്കു പങ്കുവയ്ക്കുകയാണ്. ഈ കള്ളത്തരം പുറത്തു വരാതെയിരിക്കാന്‍, ജനങ്ങള്‍ അറിയാതെയിരിക്കാന്‍ മൗനം പാലിക്കുകയാണ്.
അദാനി എത്ര പ്രാവശ്യം പ്രധാനമന്ത്രിയുടെ കൂടെ വിദേശയാത്ര നടത്തി. എത്ര കോടിയുടെ കരാര്‍ അദാനിക്കു ലഭിച്ചു. അദാനി ഗ്രൂപ്പിനു വിദേശത്തുനിന്നു ലഭിച്ച 20,000 കോടിയുടെ നിക്ഷേപം ആരാണ് നടത്തിയതെന്നും പ്രധാനമന്ത്രി മറുപടി പറയണം. ചോദ്യങ്ങളെ ഭയപ്പെടുന്ന, ഉത്തരമില്ലാത്ത പ്രധാനമന്ത്രി മോദി ചോദ്യങ്ങളെ ഭയപ്പെട്ടു ചോദ്യം ചോദിക്കുന്നവരെ ജയിലടയ്ക്കുകയാണ്. പിന്നാക്കക്കാര്‍ക്കു തൊഴില്‍ ലഭിക്കാനുള്ള അവസരം നിഷേധിച്ചിരിക്കുന്നു. ഒബിസി സംവരണം നിഷേധിച്ചിരിക്കുന്നു.
കോടതി ശിക്ഷിച്ച ദിവസംതന്നെ സ്പീക്കറെ പോയി കണ്ടതു മോദിയാണ്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാനും വസതിയില്‍നിന്നു പുറത്താക്കാനും മോദി എന്തു തിടുക്കമാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏകാധിപത്യത്തെ നിലനിര്‍ത്തി കോണ്‍ഗ്രസിനെ പേടിപ്പിക്കേണ്ട. കോണ്‍ഗ്രസ് പോാരാട്ടം തുടങ്ങുകയാണ്. മോദി ഭയപ്പെടുന്ന പ്രതിപക്ഷ ഐക്യത്തോടെ സമരം ആരംഭിക്കുന്നുവെന്നും ഖാര്‍ഗേ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയ്ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച വേദിയില്‍ ഖാര്‍ഗേ കറുത്ത റിബണില്‍ മുഖം മൂടി കെട്ടിയും കെപിസിസി നേതൃത്വത്തോടൊപ്പം പങ്കാളിയായി.
മോദിക്കെതിരേ ആഞ്ഞടിച്ച് ഖാര്‍ഗേ
11:06 PM Mar 30, 2023 | Deepika.com