കുമരകം : കുമരകം മത്സരവള്ളംകളി നടക്കുന്ന കോട്ടത്തോടിനു കുറുകെ ഇട്ടിരുന്ന പാലം തകർന്നുവീണ് വിദ്യാർഥിക്ക് പരിക്കേറ്റു. ചെമ്പാേടിത്ര സിബിയുടെയും ഷീനയുടെയും ഇളയ മകൻ അമൽ സബിൻ (20)നാണ് പരിക്കേറ്റത്.
മങ്കുഴി പാടത്തിന്റെ ബണ്ടുകളിലും ഉള്ളിലും താമസിക്കുന്ന നൂറുകണക്കിന് വീട്ടുകാരുടെ ആശ്രയമായ നടപ്പാലത്തിന്റെ നടകളാണ് തകർന്ന് കോട്ടത്തോട്ടിൽ പതിച്ചത്. കോൺക്രീറ്റ് നിർമിതമായ നടകൾ തകർന്നു തോട്ടിലേക്ക് വീഴുകയായിരുന്നു. നടകളോടൊപ്പം അമലും ആഴമേറിയ താേട്ടിലേക്ക് വീണു. അമലിന്റെ കൈകാലുകൾക്കു പരിക്കേറ്റു. അമലിനെ കുമരകത്തുള്ള സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ ഐടിഐ യിലെ വിദ്യാർഥിയാണ് പരിക്കേറ്റ അമൽ സിബിൻ.
അമലിനു പിന്നാലെ പാലത്തിലേക്കു കയറിയ ജൂലി, ഷേര്‍ലി, അലീന ഷിബു എന്നിവർ കരയിലേക്ക് തിരികെ ചാടി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി ഏഴിനായിരുന്നു സംഭവം. വർഷങ്ങളായി തകർന്നനിലയിലായിരുന്ന പാലത്തിൽ പലതവണ ഇരുമ്പ് തകിടുകൾപാകി വീണ്ടും സഞ്ചാരത്തിന് തുറന്നു കൊടുക്കുകയായിരുന്നു. പാലത്തിനു സമീപമുള്ള വഴിവിളക്ക് കത്താതെയായിട്ടു മാസങ്ങളായെന്നും നാട്ടുകാർ പറയുന്നു.
കുമരകം കാരിക്കത്രപാലം തകർന്നു വീണ് വിദ്യാർഥിക്ക് പരിക്കേറ്റു
11:06 PM Mar 30, 2023 | Deepika.com