വെളിയന്നൂര്‍: പദ്ധതിത്തുക വിനിയോഗത്തിലും നികുതിപിരിവിലും നൂറുമേനിയുടെ ഡബിള്‍ ഹാട്രിക്കുമായി വെളിയന്നൂര്‍ പഞ്ചായത്ത്. തുടര്‍ച്ചയായി ആറാം തവണയാണ് ഈ നേട്ടം. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ പഞ്ചായത്ത് പദ്ധതിത്തുക വിനിയോഗത്തിലും നികുതിപിരിവിലും നൂറുമേനിയെന്ന കണക്കില്‍ പിന്നോട്ടില്ലെന്നതാണ് സ്ഥിതി. ഭരണസമിതിയും ഉദ്യോഗസ്ഥരും നിര്‍വഹണ ഉദ്യോഗസ്ഥരും നടത്തുന്ന പരിശ്രമമാണ് വിജയത്തിനു പിന്നിലെന്ന് പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി പറഞ്ഞു.
ചര്‍ച്ച അലസിപ്പിരിഞ്ഞു;
തിങ്കളാഴ്ച തൊഴിലാളി പ്രകടനം
പാലാ: ചുമട്ടുതൊഴിലാളികളുടെ കൂലിവര്‍ധനയുമായി ബന്ധപ്പെട്ട് പാലാ അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ നടന്ന രണ്ടാമത്തെ ചര്‍ച്ചയും അലസിപ്പിരിഞ്ഞു. തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കാത്ത വ്യാപാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച് ഏപ്രിൽ മൂന്നിനു വൈകുന്നേരം നാലിന് സംയുക്ത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ പാലാ ടൗണില്‍ തൊഴിലാളി പ്രകടനം നടത്തുമെന്നു യൂണിയന് നേതാക്കളായ ജോസുകുട്ടി പൂവേലിൽ, ടി.ആര്. വേണുഗോപാല്‍, കെ.ജി. മോന്‍സ്, ബാബു കെ. ജോര്‍ജ്, സിബി ജോസഫ് എന്നിവര്‍ പറഞ്ഞു.
താലൂക്ക് വികസനസമിതി യോഗം
പാലാ: മീനച്ചില്‍ താലൂക്ക് വികസനസമിതി യോഗം നാളെ രാവിലെ 10.30ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്നു തഹസില്‍ദാര്‍ അറിയിച്ചു.
പദ്ധതിച്ചെലവിലും നികുതിപിരിവിലും ഡബിള്‍ ഹാട്രിക്കുമായി വെളിയന്നൂര്‍
10:17 PM Mar 30, 2023 | Deepika.com