രാമപുരം: മാര്‍ ആഗസ്തീനോസ് കോളജിലെ എംഎ എച്ച്ആര്‍എം വിദ്യാര്‍ഥികള്‍ കുഞ്ഞച്ചന് മിഷനറി ഹോം സന്ദര്‍ശിച്ചു. ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് രണ്ടാംവര്‍ഷ വിദ്യാര്‍ഥികളുടെ പഠനത്തോടനുബന്ധിച്ചുള്ള സാമൂഹികസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണു സന്ദര്‍ശനം നടത്തിയത്. രാമപുരം പഞ്ചായത്തിലെ ഇടയനാല്‍ കുഞ്ഞച്ചന് മിഷനറി ഭവനിലെത്തി കുട്ടികളില്‍നിന്നു ശേഖരിച്ച ഭക്ഷ്യവസ്തുക്കളും മധുരപലഹാരങ്ങളും വിതരണം ചെയ്യുകയും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.
റവ. ഡോ. ബോബി ജോണ്‍, വിദ്യാര്‍ഥി പ്രതിനിധികളായ കുര്യാക്കോസ് തോമസ്, ജോബി ജോര്‍ജ്, റോസ്ന ആന്റണി, മൃദുല ജോണി, സി.ബി. മരിയ, ഭൂമിക കെ. നായര്‍, നീനു ജോഷി തുടങ്ങിയവർ നേതൃത്വം നല്കി.
മിഷനറി ഹോം സന്ദര്‍ശിച്ച് കോളജ് വിദ്യാർഥികൾ
10:17 PM Mar 30, 2023 | Deepika.com