ബൈക്കപകടം: പരിക്കേറ്റ വീട്ടമ്മ മരിച്ചു
02:37 AM Mar 30, 2023 | Deepika.com
നെടുമങ്ങാട്: ബൈക്ക് ഇടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലൈകോണം മരുതുംമൂട് വീട്ടിൽ വിമല (65) ആണ് മരിച്ചത്. കഴിഞ്ഞ 22 ന് പാലൈകോണം ജംഗ്ഷനിലായിരുന്നു അപകടം. തൊഴിലുറപ്പ് ജോലിക്കിടെ ഉച്ചയ്ക്ക് വീട്ടിൽ ആഹാരം കഴിക്കാൻ പോകവെ കുറ്റിച്ചലിൽ നിന്നെത്തിയ ബൈക്ക് വിമലയെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു. മക്കൾ: മഞ്ജു, ശശികല, ഷൈനി.