നാല്പതാം വെള്ളി ആചരണം നാളെ
01:17 AM Mar 30, 2023 | Deepika.com
മണിമല: ഹോളി മാഗി ഫൊറോനാ ദേവാലയത്തിൽ നാല്പതാം വെള്ളിയാചരണം നാളെ 9.30ന് ജപമാലയോടെ ആരംഭിക്കും. തുടർന്ന് ഫാ. മാത്യു താന്നിയത്ത് നയിക്കുന്ന വചനപ്രഘോഷണവും ആരാധനയും രോഗശാന്തി ശുശ്രുഷയും. തുടർന്ന് വിശുദ്ധ കുർബാനയും നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും. 1.30ന് കരുവള്ളിക്കാട് കുരിശുമലയിലേക്ക് തീർഥാടനം.