ചങ്ങനാശേരി: മികച്ച കോളജ് അധ്യാപകര്‍ക്കുള്ള ഈ വര്‍ഷത്തെ ബര്‍ക്ക്മാന്‍സ് അവാര്‍ഡ് കോതമംഗലം അത്തനേഷ്യസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യനു തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി ഡയറക്ടര്‍ പ്രഫ. ഡോ. ചന്ദ്രഭാസ് നാരായണ സമ്മാനിച്ചു. എസ്ബി കോളേജിലെ കാര്‍ഡിനല്‍ പടിയറ ഹാളില്‍ നടന്ന അവാര്‍ഡ്ദാന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തി.
കോളജ് മാനേജര്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. റെജി പ്ലാത്തോട്ടം, ഷിബു പള്ളിക്കല്‍, ഡോ. സിബി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. എസ്ബി കോളജിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ കുവൈറ്റ് ചാപ്റ്റര്‍ 1998ല്‍ ഏര്‍പ്പെടുത്തിയ ബര്‍ക്കുമാന്‍സ് അവാര്‍ഡിന്റെ 25-ാമത് സ്വീകര്‍ത്താവാണ് ഡോ. മഞ്ജു കുര്യന്.
ബര്‍ക്ക്മാന്‍സ് അവാര്‍ഡ് ഡോ. മഞ്ജു കുര്യന് സമ്മാനിച്ചു
01:17 AM Mar 30, 2023 | Deepika.com