ചങ്ങനാശേരി: തുരുത്തി ഫൊറോന മാതൃ-പിതൃവേദി പ്രൊലൈഫ് ദിനാചരണവും ലാര്‍ജ് ഫാമിലി സംഗമവും സംഘടിപ്പിച്ചു. അതിരൂപത ഫാമിലി അപ്പൊസ്തലേറ്റ് ജോയിന്റ് ഡയറക്ടര്‍ ഫാ. ബിജോ ഇരുപ്പക്കാട്ട് ഉദ്ഘാടനം ചെയ്തു. തുരുത്തി ഫൊറോനാ മാതൃവേദി പ്രസിഡന്റ് റോസ്ലി കെ. കുരുവിള അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടര്‍ ഫാ. ജോസഫ് കട്ടപ്പുറം ആമുഖ പ്രസംഗവും ഫൊറോനാ വികാരി ഫാ. ജോസ് വരിക്കപ്പള്ളി അനുഗ്രഹ പ്രഭാഷണവും നടത്തി.
അന്തര്‍ ദേശീയ മാതൃവേദി ജനറല്‍ സെക്രട്ടറി ആന്‍സി മാത്യു ചേന്നോത്ത് സന്ദേശം നല്കി. സിനി കെ. ആന്റണി, സെബാസ്റ്റ്യന്‍ കെ.സി. എന്നിവര്‍ പ്രസംഗിച്ചു.
മാതൃ-പിതൃവേദി പ്രൊലൈഫ് ദിനാചരണം സംഘടിപ്പിച്ചു
01:17 AM Mar 30, 2023 | Deepika.com