കറുകച്ചാല്‍: കൂത്രപ്പള്ളി സെന്റ് മേരീസ് യുപി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ കോര്‍ണര്‍ പിടിഎയും ഗ്രാമീണ പഠനോത്സവവും ഇന്ന് 2.30ന് തറേപ്പടി മൈലാടിയില്‍ ദാമോദരന്റെ ഭവനത്തില്‍ നടക്കും.
കറുകച്ചാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി നീലത്തുമുക്കില്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. അലന് വെട്ടുകുഴിയില്‍ അധ്യക്ഷത വഹിക്കും. കറുകച്ചാല്‍ ബിപിഒ സുനിത കെ.എ. മുഖ്യപ്രഭാഷണം നടത്തും. ഹെഡ്മാസ്റ്റര് സിബിച്ചന് കുരുവിള, എലിസബത്ത് വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും.
കോര്‍ണര്‍ പിടിഎ
01:17 AM Mar 30, 2023 | Deepika.com