മന്ദിരംകവലയില് ദാഹജല പന്തല്‍
01:17 AM Mar 30, 2023 | Deepika.com
കുറിച്ചി: കെഎസ്സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറിച്ചി മന്ദിരം കവലയില്‍ ദാഹജല പന്തല്‍ ആരംഭിച്ചു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. കെഎസ്സി ജില്ലാ സെക്രട്ടറി അഭിഷേക് ബിജു അധ്യക്ഷത വഹിച്ചു. ജോയ് ചെട്ടിശേരി, സി.ഡി. വത്സപ്പന്‍, നോയല്‍ ലൂക്ക്, ജിക്കു കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.