കങ്ങഴ: ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നവീകരിച്ച വടക്കേറാട്ടുപടി-മണ്ണൂപ്പുരയിടം റോഡ് ജില്ലാപഞ്ചായത്ത് മെംബര്‍ ഹേമലത പ്രേം സാഗര്‍ ഉദ്ഘാടനം ചെയ്തു. ധാരാളം വാഹനങ്ങള്‍ അനുദിനം സഞ്ചരിക്കുന്ന ഈ റോഡ് വര്‍ഷങ്ങളായി ശോച്യാവസ്ഥയിലായിരുന്നു.
കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.എം. മാത്യു, വാര്‍ഡ് മെംബര്‍ ഷിബു ഫിലിപ്പ്, വത്സലകുമാരി കുഞ്ഞമ്മ എന്നിവര്‍ പ്രസംഗിച്ചു.
വടക്കേറാട്ടുപടി -മണ്ണൂപ്പുരയിടം റോഡ് ഗതാഗതയോഗ്യമാക്കി
01:17 AM Mar 30, 2023 | Deepika.com