അറുനൂറ്റിമംഗലം: സെന്റ് തോമസ് മലകയറ്റപ്പള്ളിയില് ഇന്നും നാളെയുമായി നടക്കുന്ന നാല്പതാം വെള്ളിയാചരണത്തോടും കുരിശുമല കയറ്റത്തോടമനുബന്ധിച്ചു പിതൃവേദിയുടെ നേതൃത്വത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ സ്റ്റാള്‍ പ്രവര്‍ത്തിക്കും.
നിര്‍ധനരായ രോഗികളെ സഹായിക്കുന്നതിനായി സംഘടന തുടങ്ങിവച്ച കാരുണ്യ പദ്ധതിയുടെ നടത്തിപ്പിനായിട്ടാണ് സ്റ്റാള്‍ നടത്തുന്നത്. വിഷരഹിതമായ നിത്യോപയോഗ സാധനങ്ങള്‍ സ്റ്റാളില്‍നിന്നു ലഭിക്കും. പള്ളിക്കു സമീപത്തായിട്ടാണ് സ്റ്റാളിന്റെ പ്രവര്‍ത്തനം. കര്‍ഷകരില്‍നിന്ന് നേരിട്ടു സംഭരിക്കുന്ന തേന്‍, ഏലക്ക, നാടന്‍ കുടംപുളി, തേയില, മഞ്ഞള്‍പ്പൊടി എന്നിവ മിതമായ നിരക്കില്‍ ലഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പിതൃവേദിയുടെ നേതൃത്വത്തില്‍ സ്റ്റാള്‍ പ്രവര്‍ത്തിക്കും
01:16 AM Mar 30, 2023 | Deepika.com