മണർകാട് കത്തീഡ്രലിലെ നവീകരിച്ച മദ്ബഹാ കൂദാശ ഇന്ന്
01:14 AM Mar 30, 2023 | Deepika.com
മണർകാട്: ആഗോള മരിയന്‍ തീര്‍ഥാടനകേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ നവീകരിച്ച മൂന്നു മദ്ബഹകളുടെയും കൂദാശ ഇന്നു നടക്കും. വൈകുന്നേരം അഞ്ചിന് സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മദ്ബഹാകളുടെ കൂദാശ കർമം നിർവഹിക്കും. തുടര്‍ന്ന് സന്ധ്യാ നമസ്കാരം. നാല്പതാം വെള്ളിയാഴ്ചയായ നാളെ രാവിലെ ഏഴിനു നടക്കുന്ന മൂന്നിന്മേല് കുര്‍ബാനയ്ക്ക് ഡോ. തോമസ് മാര്‍ തീമോത്തിയോസ് പ്രധാന കാർമികത്വം വഹിക്കും.