അകലക്കുന്നം: പഞ്ചായത്തിന്റെ 2023- 24 സാമ്പത്തിക വർഷത്തെ 171 പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. ഉത്പാദന മേഖലയിൽ 13 പദ്ധതികളും സേവനമേഖലയിൽ 69 പദ്ധതിയും പശ്ചാത്തല മേഖലയിൽ 82 പദ്ധതികളും ഉൾപ്പെടുന്നു. ഉത്പാദന മേഖലയിൽ 73.35 ലക്ഷം, സേവന മേഖലയിൽ 3.5 കോടി, പശ്ചാത്തല മേഖലയിൽ 3.10 കോടി, എസ്സിപി വിഭാഗം 89 ലക്ഷം, ടിഎസ്പി എട്ടു ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.
കുടുംബശ്രീ മൂല്യവർധിത ഉത്പന്നസംരംഭം, പാലിയേറ്റീവ് കുടുംബസംഗമം, സേഫ്റ്റി പരിശീലനം, കുട്ടികൾക്കു യോഗ പരിശീലനം, ഭിന്നശേഷി-വയോജന പദ്ധതികൾ, ലഹരി വിരുദ്ധ ബോധവത്കരണം, മാതൃകാ കൃഷിഭവൻ കെട്ടിട നിർമാണം, ആരോഗ്യവകുപ്പ് സബ് സെന്റർ പൂർത്തീകരണം എന്നിവയും നടപ്പാക്കും.
ആസൂത്രണ സമിതി അംഗീകാരമായി
01:12 AM Mar 30, 2023 | Deepika.com