പുതുപ്പള്ളി: സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ കർഷക ത്തൊഴിലാളി പെൻഷന് കേന്ദ്രവിഹിതം അനുവദിക്കുക, കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നീ മുദ്രവാക്യങ്ങൾ ഉയർത്തി കെഎസ്കെടിയു പുതുപ്പള്ളി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി പോസ്റ്റ്ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. കർഷകസംഘം ജില്ലാ സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് ഇ.ആർ. സുനിൽകുമാർ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി സി.എം. വർക്കി, ജില്ലാ കമ്മറ്റിയംഗങ്ങളായ പി.കെ. മോഹനൻ, റോസമ്മ മത്തായി എന്നിവർ പ്രസംഗിച്ചു.
കെഎസ്കെടിയു മാർച്ചും ധർണയും നടത്തി
01:12 AM Mar 30, 2023 | Deepika.com