മണ്ണാർക്കാട് : ജില്ലയിൽ സർവീസ് സംഘടനാരംഗത്ത് നിറഞ്ഞു നിന്നിരുന്ന കെ.പ്രദീപ്കുമാറിന്റെ ഓർമദിനത്തിൽ സഹപാഠികൾ വിപുലമായ പരിപാടികളൊരുക്കും. കാരാകുറുശി ഇഎംഎസ് ലൈബ്രറി എക്സിക്യൂട്ടീവ് അംഗമായിരുന്ന പ്രദീപ്കുമാറിന്റെ ഒന്നാം ചരമവാർഷികത്തിനോടനുബന്ധിച്ച് പ്രദീപ്കുമാർ സ്മാരക കഥ, കവിത അവാർഡ് നല്കും. ജില്ലയിലെ ഹൈസ്്കൂൾ, ഹയർ സെക്കന്ററി വിദ്യാർഥികൾക്കും ജീവനക്കാർക്കും അധ്യാപകർക്കുമാണ് കഥ, കവിത അവാർഡ് നല്കുക.
ഒരു പേജിൽ അധികരിക്കാത്ത രചനകൾ ഏപ്രിൽ 10 നു മുൻപ് സെക്രട്ടറി, ഇഎംഎസ് ലൈബ്രറി കാരാകുറുശി തപാൽ, പാലക്കാട്, 678595 എന്ന വിലാസത്തിൽ ലഭിക്കണം. 9447368558 എന്ന വാട്സാപ്പ് നന്പറിൽ മൊബൈലിൽ എഴുതി അയക്കുകയുമാകാം. സിപിഎം കാരാകുർശി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. കൃഷ്ണദാസ്, ഇഎംഎസ് ലൈബ്രറി സെക്രട്ടറി എം.കൃഷ്ണദാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കെ. പ്രദീപ്കുമാറിന്റെ ഓർമദിനത്തിൽ വിപുലമായ പരിപാടികളൊരുക്കും
01:05 AM Mar 30, 2023 | Deepika.com