കാൻസർ പരിശോധന ക്യാമ്പ്
12:53 AM Mar 30, 2023 | Deepika.com
രയറോം: വായിലെ അർബുദവും, അർബുദത്തിന് മുന്നോടിയായ മാറ്റങ്ങളും കണ്ടെത്താനുള്ള സൗജന്യ പരിശോധന ക്യാമ്പ് നടത്തി. ടിഎസ്എസ്എസ്, മലബാർ കാൻസർ സെന്റർ, ക്രെഡിറ്റ് യൂണിയൻ മേരിഗിരി മേഖല, ക്രെഡിറ്റ് യൂണിയൻ രയറോം യൂണിറ്റ് എന്നിവ സംയുക്തമായി നടത്തിയ ക്യാന്പ് രയറോം സെന്റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിൽ ആലക്കോട് പഞ്ചായത്ത് മെംബർ ജോൺസൺ താരാമംഗലം ഉദ്ഘാടനം ചെയ്തു. ഫാ. സെബാസ്റ്റ്യൻ മുല്ലമംഗലം അധ്യക്ഷത വഹിച്ചു. സിസ്റ്റർ വിനീത നേതൃത്വം നൽകി.