കോൺഗ്രസ് പ്രതിഷേധിച്ചു
12:53 AM Mar 30, 2023 | Deepika.com
ചെമ്പന്തൊട്ടി: കണ്ണൂരിൽ കോൺഗ്രസ് നേതാക്കളേയും പ്രവർത്തകരേയും മർദിച്ച പോലീസ്് നടപടിയിൽ കോൺഗ്രസ് നെടിയേങ്ങ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്പന്തൊട്ടി, നെടിയേങ്ങ എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.സി.ജോസഫ്, നേതാക്കളായ ജോണി പെരുമ്പളവിൽ, എം.പ്രകാശൻ, അപ്പു കണ്ണാവിൽ, കെ.പി.ലിജേഷ്, എൽ.വി.അപ്പച്ചൻ, ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർമാരായ കെ.ജെ.ചാക്കോ കൊന്നയ്ക്കൽ, ജോസഫീന വർഗീസ്, ബേബിച്ചൻ ചിറപ്പുറത്ത്, കെ.വി.കുഞ്ഞിരാമൻ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി റോയി ഈറ്റയ്ക്കൽ, ജോസ് പന്ന്യാംമാക്കൽ എന്നിവർ പ്രസംഗിച്ചു.