പയ്യാവൂർ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) യുടെയും പയ്യാവൂർ പഞ്ചായത്തിന്റെയും കെസിവൈഎം തലശേരി അതിരൂപതയുടെയും സംയുക്താഭിമുഖ്യത്തിൽ സജീവം ആന്റി ഡ്രഗ് കാന്പയിന്റെ ഭാഗമായി ‘ലഹരിക്കെതിരേ കൈകോർക്കാം' പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധയിടങ്ങളിലായി തെരുവ് നാടകങ്ങളും ലഹരിവിരുദ്ധ ചിത്രരചനാ മത്സരങ്ങളും പോസ്റ്റർ എക്സിബിഷനുകളും നടത്തി. പയ്യാവൂർ സംഘടിപ്പിച്ച കാന്പയിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ നിർവഹിച്ചു.
ഇടവക വികാരി ഫാ. ജെയ്സൺ വാഴക്കാട്ട് അധ്യക്ഷത വഹിച്ചു. ടിഎസ്എസ്എസ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ മുഖ്യാതിഥിയായിരുന്നു. കെസിവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സുരേഷ്, ഹെൽത്ത് ഇൻസ്പെക്ടർ പി.വി. രതീഷ്, മെഡിക്കൽ ഓഫീസർ സുബിൻ സുകുമാരൻ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ആർഷ, ടിഎസ്എസ്എസ് യൂണിറ്റ് പ്രസിഡന്റ് ഏലിക്കുട്ടി ഒറേത്തൽ എന്നിവർ പ്രസംഗിച്ചു. പൈസക്കരിയിൽ സംഘടിപ്പിച്ച കാന്പയിന്റെ ഉദ്ഘാടനം വാർഡ് അംഗം ആനീസ് ജോസഫ് നിർവഹിച്ചു. വാർഡ് അംഗം മോഹനൻ അധ്യക്ഷത വഹിച്ചു. ടിഎസ്എസ്എസ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ മുഖ്യാതിഥിയായിരുന്നു. കെസിവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, ഹെൽത്ത് ഇൻസ്പെക്ടർ പി.വി. രതീഷ്, മെഡിക്കൽ ഓഫീസർ സുബിൻ സുകുമാരൻ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ആർഷ, ടിഎസ്എസ്എസ് യൂണിറ്റ് പ്രസിഡന്റ് മാനുവൽ കോയിക്കൽ എന്നിവർ പങ്കെടുത്തു.
ചാപ്പക്കടവിൽ സംഘടിപ്പിച്ച കാന്പയിൻ വാർഡ് അംഗം ഷീന ജോൺ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സിന്ധു ബെന്നി അധ്യക്ഷത വഹിച്ചു. ടിഎസ്എസ്എസ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ മുഖ്യാതിഥിയായിരുന്നു. തലശേരി അതിരൂപതാ ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, ഹെൽത്ത് ഇൻസ്പെക്ടർ പി.വി. രതീഷ്, മെഡിക്കൽ ഓഫീസർ സുബിൻ സുകുമാരൻ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ആർഷ, ടിഎസ്എസ്എസ് യൂണിറ്റ് പ്രസിഡന്റ് ആന്റണി സേവ്യർ എന്നിവർ പങ്കെടുത്തു.
‘ലഹരിക്കെതിരേ കൈകോർക്കാം' സംഘടിപ്പിച്ചു
12:52 AM Mar 30, 2023 | Deepika.com