കണ്ണൂർ: ഈ സാമ്പത്തിക വർഷം മൂന്നാംപാദം അവസാനിക്കുമ്പോഴേക്കും ജില്ലയിലെ ബാങ്കുകൾ 13,428 കോടി രൂപ വായ്പ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിൽ അറിയിച്ചു.
മുൻഗണന മേഖലയിൽ 8971 കോടി രൂപ വിതരണം ചെയ്തു. കാർഷികമേഖലയിൽ 6321 കോടി രൂപയും വ്യവസായ വാണിജ്യ മേഖലയിൽ 1748 കോടി രൂപയും, മറ്റ് മുൻഗണനാ വിഭാഗത്തിൽ 903 കോടി രൂപയും വിതരണം ചെയ്തു.ജില്ലയിലെ ബാങ്കുകളുടെ ആകെ നിക്ഷേപം 58017 കോടി രൂപയും വായ്പ 39856 കോടി രൂപയുമാണ്.
ജില്ലയിലെ ബാങ്കുകൾ 13,428 കോടി രൂപ വായ്പ നൽകി
12:52 AM Mar 30, 2023 | Deepika.com