വയോധികയുടെ സ്വർണമാല കവർന്നു
12:52 AM Mar 30, 2023 | Deepika.com
മട്ടന്നൂർ: വഴി ചോദിക്കാനെന്ന വ്യാജനെയെത്തിയ യുവാവ് റിട്ട. അധ്യാപികയുടെ അഞ്ചു പവന്റെ സ്വർണ മാല കവർന്നു. ഇന്നലെ രാവിലെ ആറരയോടെ ചാലോട് - ഇരിക്കൂർ റോഡിൽ ടവർ സ്റ്റോപ്പിന് സമീപത്തായിരുന്നു സംഭവം. ടവർ സ്റ്റോപ്പിന് സമീപത്തെ ഉഷസിൽ റിട്ട. അധ്യാപിക സി. ദേവി (77)യുടെ മാലയാണ് കവർന്നത്. വീടിനു മുന്നിലെ ഗേറ്റിന് സമീപത്ത് നിൽക്കുകയായിരുന്ന ദേവിയുടെ അടുത്തേക്ക് കൂത്തുപറമ്പിലേക്ക് പോകണ്ട വഴി ഏതാണെന്ന് ചോദിച്ചെത്തിയ യുവാവ് ദേവിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.