ഐഎൻടിയുസി ധർണ നടത്തി
12:52 AM Mar 30, 2023 | Deepika.com
കണ്ണൂർ: രാഹുൽ ഗാന്ധിക്കെതിരേ കോടതി വിധി സമ്പാദിക്കുകയും അദ്ദേഹത്തിന്റെ ലോകസഭാംഗത്വം റദ്ദാക്കുകയും ചെയ്ത ബിജെപി സംഘപരിവാർ തീരുമാനത്തിനെതിരേ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ആർഎസ് പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. ടി. ശങ്കരൻ അധ്യക്ഷത വഹിച്ചു. കെ.സി. കരുണാകരൻ, ബീവി ശശീന്ദ്രൻ, എ.ടി. നിഷാദ്, എ.എം. വിജയൻ, സി.ടി. ഗിരിജ, ജിൻസ് മാത്യു, കുട്ടീനേഴത് വിജയൻ, ജയചന്ദ്രൻ, യു.കെ. ജലജ, എൻ.വി. പ്രേമരാജൻ, കെ.വി. രാഘവൻ എന്നിവർ പ്രസംഗിച്ചു.