നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി
12:51 AM Mar 30, 2023 | Deepika.com
കൂത്തുപറമ്പ്: കൂത്തുപറമ്പിൽനിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വൻശേഖരം പിടികൂടി. സ്റ്റേഡിയത്തിന് സമീപത്തെ റോയൽ പേപ്പർസ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ച രണ്ടു ടണ്ണോളം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് പിടികൂടിയത്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച എൻഫോഴ്സ്മെന്റ് സ്ക്വാഡും നഗരസഭാ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഗോഡൗൺ പൂട്ടി സീൽ ചെയ്തു. സ്ഥാപന ഉടമയ്ക്കെതിരേ 10,000 രൂപ പിഴയും ചുമത്തി.