പുന്നാട്: രാത്രിയിൽ സാമൂഹ്യവിരുദ്ധർ വീട്ടു കിണർ കരി ഓയിൽ ഒഴിച്ച് മലിനമാക്കി. പൂവത്ത് പുതിയവീട്ടിൽ ഗോപാലകൃഷ്ണന്റെ വീട്ടു കിണറ്റിലാണ് കരി ഓയിൽ ഒഴിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി പതിനൊന്നരയോടെ വീട്ടുകാർ ഉറങ്ങിയ ശേഷം ഇന്നലെ രാവിലെ ഉറക്കമുണർന്ന് വെള്ളമെടുത്തപ്പോഴാണ് കിണർ വെള്ളത്തിൽ കരി ഓയിൽ ഒഴിച്ചത് അറിയുന്നത്.
ഉടൻ പഞ്ചായത്ത് മെംബറുടെ സഹായത്തോടെ ഇരിട്ടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ വഴിയിൽ നിന്നും കരി ഓയിൽകൊണ്ടു വന്നതെന്നു സംശയിക്കുന്ന കുപ്പിയും ഒരു ബാഗും കണ്ടെത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും. പശുക്കളെ വളർത്തി അതിൽ നിന്നുള്ള വരുമാനത്തിലാണ് ഗോപാലകൃഷ്ണനും ഭാര്യ സരസ്വതിയും ജീവിക്കുന്നത്. ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീട്ടുകിണർ കരിഓയിൽ ഒഴിച്ചു മലിനമാക്കി
12:51 AM Mar 30, 2023 | Deepika.com