പ്രതിഷേധാഗ്നി സംഘടിപ്പിച്ചു
12:50 AM Mar 30, 2023 | Deepika.com
ഇരിട്ടി: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു. പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് അധ്യക്ഷവഹിച്ചു. ഇബ്രാഹിം മുണ്ടേരി, ഒബാൻ ഹംസ, എം.കെ. ഹാരിസ് എം.കെ. മുഹമ്മദ്, സി. ഹാരിസ്, കെ.വി. റഷീദ്, സിറാജ് പൂക്കോത്ത്, എന്നിവർ പ്രസംഗിച്ചു.