പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തില്‍ വ്യാപക മോഷണം. പുതിയ ബസ് സ്റ്റാൻഡ്, നഗരസഭാ ഓഫീസിന് സമീപം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. ഇലക്ട്രക്കല്‍സ് ഷോപ്പില്‍നിന്നും 30 കിലോയോളം ചെമ്പുകമ്പികളും 5000 രൂപയും കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ യാണ് കവര്‍ച്ച നടന്നതെന്ന് നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
പയ്യന്നൂര്‍ നഗരസഭാ കാര്യാലയത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജനകീയഹോട്ടല്‍, പുതിയ ബസ് സ്റ്റാൻഡിന് സമീപം പ്രവര്‍ത്തിക്കുന്ന മുട്ടത്തെ എസ്.കെ.പി. ഷിബിലിയുടെ ന്യൂ റോയല്‍ ഇലക്ട്രിക്കല്‍സ്, കടന്നപ്പള്ളി സ്വദേശി ഹാഷിമിന്റെ റോയല്‍ കര്‍ട്ടന്‍സ്, കവ്വായിയിലെ യാസീം സിയാലിയുടെ ഉടമസ്ഥതയിലുള്ള ഫര്‍ണിഷിംഗ് കര്ട്ടന് സെന്റര്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണ സംഘത്തിലെ മൂന്ന് പേരുടെ ദൃശങ്ങള്‍ നിരീക്ഷണ കാമറയില്‍നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്.
കവര്‍ച്ചക്ക് മുമ്പ് പൂജയും?
മോഷ്ടാക്കള്‍ കവര്‍ച്ചകള്‍ക്ക് മുമ്പായി പൂജകള്‍ നടത്തിയതായ സൂചനയും ലഭിച്ചു. നഗരസഭാ കാര്യാലയത്തിനടുത്ത തോടിന്റെ കോണ്‍ക്രീറ്റ് ബീമിലാണ് ഇതിനുള്ള പൂജാ സാധനങ്ങള്‍ കണ്ടെത്തി യത്. ഇവിടെയുണ്ടായിരുന്ന കരിങ്കല്ലില്‍ പൂമാല ചാര്‍ത്തുകയും പൂജാ സാധനങ്ങളുപയോഗിച്ച് പൂജ നടത്തിയതായും പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പയ്യന്നൂരില്‍ വ്യാപക മോഷണം
12:50 AM Mar 30, 2023 | Deepika.com