കള്ളാര്‍ ഡിവിഷനില്‍ 1.48 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം
12:45 AM Mar 30, 2023 | Deepika.com
രാജപുരം: ജില്ല പഞ്ചായത്ത് കള്ളാര്‍ ഡിവിഷനില്‍ 2023-24 വര്‍ഷത്തില്‍ 1.48 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷിനോജ് ചാക്കോ അറിയിച്ചു. രാജപുരം പ്ലാന്റേഷന് റോഡ്-അഞ്ചു ലക്ഷം, കള്ളാര്‍-ആടകം റോഡ്-20 ലക്ഷം, അട്ടേങ്ങാനം ജിഎച്ച്എസ്-30 ലക്ഷം, പൂക്കയം-നാരിയന്റെപുന്ന-നെല്ലിത്താവ് റോഡ്-10 ലക്ഷം, കോടോത്ത് എജിഎച്ച്എസ്എസ്-45 ലക്ഷം, കൊട്ടോടി ജിഎച്ച്എസ്-15 ലക്ഷം, അമ്പലത്തറ പാറപ്പള്ളി ടേക്ക് ബ്രേക്ക്-20 ലക്ഷം, കൊട്ടോടി ചീമുള്ള് പൊതുകുളം നവീകരണം-മൂന്നുലക്ഷം, പദ്ധതികള്‍ക്കാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ അംഗീകാരം കിട്ടിയത്. കഴിഞ്ഞ രണ്ടുവര്‍ഷം ആറുകോടിയില്‍ അധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഡിവിഷനിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതായി ഷിനോജ് പറഞ്ഞു.