മൂവാറ്റുപുഴ: ലോക ജല ദിനത്തിനോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായി മഞ്ഞള്ളൂർ ബസ് സ്റ്റാൻഡിൽ മൂവാറ്റുപുഴ നിർമല കോളജ് എൻഎസ്എസ് വോളന്റിയേഴ്സ് ഫ്ളാഷ് മോബ് നടത്തി. ജൽ ജീവൻ മിഷൻ നിർവഹണ സഹായ ഏജൻസിയായ രാജീവ് യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഫ്ളാഷ് മോബിന് ശേഷം മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് ജല ദൗർലഭ്യത്തെക്കുറിച്ചും ജൽ ജീവൻ മിഷൻ പദ്ധതിയുടെ ആവശ്യകതയെക്കുറിച്ചും പ്രഭാഷണം നടത്തി.
മൂവാറ്റുപുഴ: ലോക ജലദിനത്തിന്റെ ഭാഗമായി ജല്‍ ജീവന് മിഷന് നിര്‍വഹണ സഹായ ഏജന്‍സിയായ രാജീവ് യൂത്ത് ഫൗണ്ടേഷനും കല്ലൂര്‍ക്കാട് പഞ്ചായത്തും ചേര്‍ന്ന് ജല സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനു കല്ലൂര്‍ക്കാട് ടൗണില്‍ ഫ്ളാഷ് മോബ് നടത്തി. മൂവാറ്റുപുഴ നിര്‍മല കോളജിലെ എന്‍എസ്എസ് വോളന്റിയേഴ്സായ് 17 വിദ്യാര്‍ഥികളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. ഫ്ളാഷ് മോബിന് കല്ലൂര്‍ക്കാട് പഞ്ചായത്തിന്റെ ചുമതലയുള്ള ജല്‍ ജീവന് മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സിന്ന്യാ ബാബു, പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍മാരായ മീര സെലിന് എല്‍ദോ, അതുല്യ ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
ഇതോടനുബന്ധിച്ച് കല്ലൂര്‍ക്കാട് ടൗണില്‍ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഫ്രാന്‍സിസ് തെക്കേക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജെയിംസ്, സണ്ണി സെബാസ്റ്റ്യന്‍, ഡെല്‍സി ലൂക്കാച്ചന്, പ്രേമലത പ്രഭാകരന്, സീമോള്‍ ബൈജു, ലാലി സ്റ്റൈബി, ജാന്‍സി ജോമി, കെ.ടി. മാത്യു, ടിന്റു വര്‍ഗീസ്, സെലിന് അഗസ്റ്റിന് തുടങ്ങിവര്‍ പ്രസംഗിച്ചു.
ഫ്ളാഷ് മോബ് നടത്തി
12:43 AM Mar 30, 2023 | Deepika.com