40-ാം വെള്ളി ആചരണവും രാത്രി ആരാധനയും നാളെ
12:43 AM Mar 30, 2023 | Deepika.com
വാഴക്കുളം: അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ 40-ാം വെള്ളി ആചരണവും രാത്രി ആരാധനയും നാളെ നടത്തും. വികാരി ഫാ.ജോർജ് ചേറ്റൂർ നേതൃത്വം നൽകും. വൈകുന്നേരം 4.30ന് കുരിശിന്റെ വഴി, അഞ്ചിന് കുർബാന, 6.15ന് വചനപ്രഘോഷണം, 7.30ന് ലഘു ഭക്ഷണം, തുടർന്ന് ദിവ്യകാരുണ്യ ആരാധന, രോഗികൾക്കുള്ള പ്രാർഥന, അഭിഷേക പ്രാർഥന, ദിവ്യ കാരുണ്യ പ്രദക്ഷിണം, രാത്രി ഒമ്പതിന് ജപമാല പ്രദക്ഷിണം, 9.30ന് സമാപനം. വൈകുന്നേരം 3.30 മുതൽ കുമ്പസാര സൗകര്യം ഉണ്ടായിരിക്കും.