പിറവം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ജില്ലാ സമ്മേളനം നാളെയും മറ്റന്നാളും പിറവത്ത് നടക്കും. പിറവം വലിയപള്ളി ഹാളിലാണ് സമ്മേളനം നടക്കുന്നത്. നാളെ 2.30 ന് ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ നടക്കും.
ജസ്റ്റിസ് വി.കെ. മോഹനൻ ഉദ്ഘാടനം ചെയ്യും. സുനിൽ പി. ഇളയിടം മുഖ്യ പ്രഭാഷണം നടത്തും. സ്വാഗത സംഘം ചെയർമാൻ കെ.പി. സലിം അധ്യക്ഷനാകും. 5.30 ന് വലിയപള്ളി ഹാളിൽനിന്നു ടൗണിലേക്ക് വിളംബര ജാഥ നടക്കും.
ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന സമ്മേളനം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി.വി. അഗസ്റ്റിൻ അധ്യക്ഷനാകും. പ്രഫ. കുഞ്ഞികൃഷ്ണ മേനോൻ അനുസ്മരണവും പുരസ്കാര വിതരണവും സംസ്ഥാന വൈസ് പ്രസിഡന്റ് വി. മുരളീധരൻ നിർവഹിക്കും.
12 മുതൽ പ്രതിനിധി സമ്മേളനം, സംഘടനാരേഖ, പ്രവർത്തന റിപ്പോർട്ട്, വരവ് ചെലവ് കണക്ക് തുടങ്ങിയവയുടെ അവതരണം, ആദരിക്കൽ, ചർച്ച, തെരഞ്ഞെടുപ്പ് എന്നിവ നടക്കും.
പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം പിറവത്ത്
12:43 AM Mar 30, 2023 | Deepika.com