മൂവാറ്റുപുഴ: ടോറസ് ലോറി സ്വകാര്യ ബസില്‍ ഇടിച്ചു കയറി അപകടം. അടൂപ്പറമ്പ് മാവിന്‍ചുവടില്‍ ഇന്നലെ രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിലോടുന്ന ‘യാത്ര' ബസാണ് അപകടത്തില്‍പ്പെട്ടത്. ടോറസ് ലോറിക്കും ബസിനും ഇടയിലപ്പെട്ട വാഴക്കുളം സ്വദേശിയായ ബൈക്ക് യാത്രക്കാരന് അപകടത്തില്‍ നിസാര പരിക്കേറ്റു.
ബസ് യാത്രക്കാര്‍ക്കും ടോറസ് ലോറി ജീവനക്കാര്‍ക്കും അപകടത്തില്‍ പരിക്കുകളില്ല. സ്കൂള്‍ സമയത്ത് ടോറസ് ലോറികള്‍ നിരത്തിലിറക്കാന്‍ പാടില്ലെന്ന ഉത്തരവ് നിലനില്‍ക്കെയാണ് ഇത്തരം അപകടങ്ങള്‍ പതിവാകുന്നത്.
സ്വകാര്യ ബസില്‍ ടോറസ് ഇടിച്ചു
12:43 AM Mar 30, 2023 | Deepika.com