മൂവാറ്റുപുഴ: നിർധനരോഗികൾക്ക് ചികിത്സാ സഹായം നൽകുന്നതിന് പാട്ടുവണ്ടിയുമായി തെരുവുകളിൽ എഐവൈഎഫ് പ്രവർത്തകർ. പായിപ്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പാട്ടു പാടി വിവിധ പ്രദേശങ്ങളിൽനിന്നു പണം കണ്ടെത്തിയത്.
10 രോഗികൾക്കാണ് ആദ്യ ഘട്ടത്തിൽ സഹായം നൽകുന്നത്. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ പാട്ടുവണ്ടി ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മേഖല പ്രസിഡന്റ് ജിനേഷ് ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജോളി പൊട്ടയ്ക്കൻ, ഇ.ബി. ജലാൽ, പി.ബി. ശ്രീരാജ്, അൻഷാജ് തേനാലി, സനു വേണുഗോപാൽ, ഷംസു മുഹമ്മദ്, വി.എം. നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രമുഖ ഗായകരായ അജി തൃക്കളത്തൂർ, ഷിജു തൃക്കളത്തൂർ, മധു ഇടുക്കി, അഖിൽ അയ്യപ്പൻ, ജിനേഷ് ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.
ചികിത്സാ സഹായം നൽകാൻ പാട്ടുവണ്ടി
12:42 AM Mar 30, 2023 | Deepika.com