ശിവൻകുന്ന് ഗവ. സ്കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
12:42 AM Mar 30, 2023 | Deepika.com
മൂവാറ്റുപുഴ: സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ 100 ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി ഹയർ സെക്കൻഡറി സ്കൂളുകളിൽ നടപ്പാക്കിവരുന്ന കേരള സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ശിവൻകുന്ന് ഗവ. സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിച്ചു. ദൈനിക അന്തരീക്ഷമാറ്റങ്ങൾ അറിയുന്നതിനും കാലാവസ്ഥാ വ്യതിയാനം, കാലാവസ്ഥ പഠനം എന്നിവയുടെ പ്രാധാന്യം വിദ്യാർഥികൾക്കും സാധാരണക്കാർക്കും മനസിലാക്കുന്നതിനും പദ്ധതി ഏറെ സഹായകമാണെന്ന് എംഎൽഎ പറഞ്ഞു. സമഗ്ര ശിക്ഷാ കേരള ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ ആനി ജോർജ് പദ്ധതി വിശദീകരിച്ചു. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്ഥിരംസമിതി അധ്യക്ഷൻ ജോസ് കുര്യാക്കോസ്, രാജശ്രീ രാജു, ഇ.എ. അബ്ദുൾ സത്താർ, കുഞ്ഞുമോൾ ജോൺ, ബി. മഞ്ജു എന്നിവർ പ്രസംഗിച്ചു.