പൂ​ജാ ദ്ര​വ്യ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട കു​ത്തി​ത്തു​റ​ന്ന് ഒ​ന്ന​ര ല​ക്ഷം ക​വ​ർ​ന്നു

12:39 AM Mar 30, 2023 | Deepika.com
തൃ​പ്പൂ​ണി​ത്തു​റ: പൂ​ജാ ദ്ര​വ്യ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​യി​ൽ മോ​ഷ​ണം. തൃ​പ്പൂ​ണി​ത്തു​റ ച​ക്കം​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ ന​ട​യി​ലു​ള്ള ശ്രീ​ല​ക്ഷ്മി സ്റ്റോ​ഴ്സി​ൽ നി​ന്നാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്ന​ര ല​ക്ഷം രൂ​പ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

ക​ട​യു​ടെ മു​ൻ​വ​ശ​ത്തെ ഗ്രി​ല്ലി​ന്‍റെ താ​ഴ്ത​ക​ർ​ത്ത്, വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന​ത്. ബാ​ങ്കി​ൽ അ​ട​യ്ക്കാ​ൻ വേ​ണ്ടി ക​ട​യ്ക്കു​ള്ളി​ൽ മേ​ശ​യു​ടെ വ​ലി​പ്പി​ൽ വ​ച്ചി​രു​ന്ന തു​ക​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ക​ട​യു​ട​മ വേ​ണു പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​വി​ലെ ക​ട തു​റ​ക്കാ​നാ​യി ഉ​ട​മ വ​ന്ന​പ്പോ​ൾ ക​ട തു​റ​ന്ന്, ലൈ​റ്റൊ​ക്കെ തെ​ളി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു.