ഞാറക്കൽ പള്ളിയിൽ 40മണി ആരാധന
12:37 AM Mar 30, 2023 | Deepika.com
വൈപ്പിൻ: ഞാറക്കൽ സെന്റ് മേരീസ് പള്ളിയിൽ 40 മണി ആരാധന ഇന്ന് തുടങ്ങും. രാവിലെ 6.30 ന് ദിവ്യബലി, കാർമികൻ ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ. തുടർന്ന് ആരാധന ആരംഭം. 31ന് രാവിലെ ദിവ്യബലി. ഇടവകയിലെ വൈദികർ കാർമികരാകും. തുടർന്ന് ആരാധന, വചന ശുശ്രൂഷ. ഏപ്രിൽ ഒന്നിന് രാവിലെ ദിവ്യബലി. കാർമികൻ എറണാകുളം അങ്കമാലി അതിരൂപത പ്രൊക്യൂറേറ്റർ ഫാ. പോൾ മാടശേരി. തുടർന്ന് വൈകുന്നേരം 4.30 ന് ആരാധന സമാപനം. തിരുക്കർമങ്ങൾക്ക് എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറൽ ഫാ. വർഗീസ് പൊട്ടയ്ക്കൽ കാർമികനാവും. ദിവ്യകാരുണ്യ പ്രദക്ഷിണവും ദിവ്യബലിയും ഉണ്ടാകും.