വികസന പദ്ധതികൾ ജില്ലാ കളക്ടർ പരിശോധിച്ചു
12:15 AM Mar 30, 2023 | Deepika.com
ഗൂഡല്ലൂർ: മസിനഗുഡി, മുതുമല പഞ്ചായത്തുകളിലെ വികസന പ്രവൃത്തികൾ ജില്ലാ കളക്ടർ എസ്പി അമൃത് പരിശോധിച്ചു. മസിനഗുഡി ലക്ഷ്മി നഗറിലെ നടപ്പാത, ആനപ്പാടിയിലെ വീടുകൾ, മുതുമല പഞ്ചായത്തിലെ ലൈറ്റ്പാടി അഴുക്കുചാൽ, വീടുകൾ, തെപ്പക്കാട് പാലം തുടങ്ങിയവയുടെ പ്രവൃത്തി പുരോഗതിയാണ് പരിശോധിച്ചത്.ഗൂഡല്ലൂർ ആർഡിഒ മുഹമ്മദ് ഖുദ്റത്തുള്ള, പൊതുമരാമത്ത് ഓഫീസർ കുഴന്തരാജ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.