ഗൂഡല്ലൂർ: ബസ്സ്റ്റാൻഡിന് സമീപം റോഡരികിൽ കൂട്ടിയിട്ട തടികൾ വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. പുതിയ ബസ്സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട് മുറിച്ച മരത്തിന്റെ തടികളാണ് ഗൂഡല്ലൂർ-മൈസൂരു ദേശീയപാതയുടെ അരികിൽ കൂട്ടിയിട്ടിരിക്കുന്നത്.
ദിവസങ്ങൾ മുന്പ് മുറിച്ചതാണ് മരം. എന്നാൽ കഷണങ്ങളാക്കിയ തടി ഇതുവരെ മാറ്റിയിട്ടില്ല. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഇത് പ്രയാസം സൃഷ്ടിക്കുകയാണ്.
റോഡരികിൽ കൂട്ടിയിട്ട തടികൾ വാഹനങ്ങൾക്ക് ഭീഷണിയാകുന്നു
12:15 AM Mar 30, 2023 | Deepika.com