ലാബ് ടെക്നീഷ്യൻ നിയമനം കൂടിക്കാഴ്ച നാളെ
12:15 AM Mar 30, 2023 | Deepika.com
കൽപ്പറ്റ: ഹോമിയോപ്പതി വകുപ്പിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10.30 ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. യോഗ്യത: എംഎൽടി, പ്ലസ്ടു തത്തുല്യം. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാകണം.