കോട്ടയം: പിണറായി സർക്കാർ ബജറ്റിലൂടെ പ്രഖ്യാപിച്ച ജനദ്രോഹ നികുതികൾ പ്രാബല്യത്തിൽ വരുന്ന ഏപ്രിൽ ഒന്നിന് യുഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമര പരിപാടികളുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ 10 മുതൽ കോട്ടയം തിരുനക്കര ഗാന്ധി സ്ക്വയറിന് സമീപം കറുത്ത ബാഡ്ജ് അണിഞ്ഞ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും സത്യഗ്രഹ സമരം അനുഷ്ഠിക്കും. കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിക്കും. അന്നേ ദിവസം വൈകുന്നേരം നാലിനും ഏഴിനും ഇടയിലായി ജില്ലയിലെ മണ്ഡലം തലങ്ങളിൽ കരിങ്കൊടിയുമായി യുഡിഎഫിന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തും.
യുഡിഎഫ് സത്യഗ്രഹ സമരം
12:11 AM Mar 30, 2023 | Deepika.com