വിരമിക്കലിന്റെ ഭാഗമായ സ്നേഹവിരുന്ന് ശ്രദ്ധേയമായി
11:36 PM Mar 29, 2023 | Deepika.com
നെയ്യാറ്റിൻകര: ഗവ. പോളിടെക്നിക് കോളജിൽനിന്നു വിരമിക്കുന്ന കെ. മോഹനൻ നടത്തിയ സ്നേഹവിരുന്ന് ശ്രദ്ധേയമായി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്കു മുന്നിൽ കെപിസിസി വിചാർ വിഭാഗ് നടത്തുന്ന "അന്നം പുണ്യം' പദ്ധതിയിലൂടെ ഇരുന്നൂറിലധികം പേർക്ക് പൊതിച്ചോർ വിതരണം ചെയ്താണ് കെ. മോഹനൻ സ്നേഹവിരുന്നൊരുക്കിയത്. തികച്ചും വേറിട്ട ഈ വിരമിക്കൽ ആഘോഷത്തിനു വിചാർ വിഭാഗ് ജില്ലാ ചെയർമാൻ അഡ്വ. കെ. വിനോദ്സെൻ, വാർഡ് കൗൺസിലർ ഗോപകുമാർ, എൻജിഒ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. ഷാജി, ബ്രാഞ്ച് സെക്രട്ടറി പി.എസ്. അജയാക്ഷൻ, ജയരാജ്, ഷിനോജ്, ശ്രീകാന്ത്, ഫ്രെഡി, ഷൈജു എന്നിവർ നേതൃത്വം നൽകി.